< Back
Oman

Oman
നെതർലാൻഡിൽ വിശുദ്ധ ഖുർആൻ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ ശക്തമായി അപലപിച്ചു
|26 Sept 2023 8:00 AM IST
നെതർലാൻഡിൽ ഒരുകൂട്ടം ആളുകൾ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ ശക്തമായി അപലപ്പിച്ചു. ഹേഗിലെ നിരവധി എംബസികൾക്ക് മുന്നിൽ ആയിരുന്നു വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ ഒരുകൂട്ടം അക്രമികൾ കത്തിച്ചത്.
മുസ്ലിം വികാരങ്ങൾക്കെതിരെ ആവർത്തിച്ചുള്ള പ്രകോപനങ്ങളെ ശക്തമായി അപലപിക്കുകകയാണെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനും തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും ക്രിമിനൽ കുറ്റമാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ യോജിച്ച ശ്രമങ്ങൾ ഉണ്ടാകണെമെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.