< Back
Oman

Oman
ഒമാൻ കുറ്റ്യാടി കൂട്ടായ്മ സ്‌നേഹസംഗമം സംഘടിപ്പിച്ചു
|15 Nov 2022 11:02 AM IST
ഒമാൻ കുറ്റ്യാടി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. 'സ്‌നേഹസംഗമം 2022' എന്ന പേരിൽ സീബ് ഷറാദിയിൽ ഫാം ഹൗസിൽ വിവിധ കലാ കായിക സാംസ്‌കാരിക പരിപാടികളോടെയാണ് സംഗമം നടന്നത്.
സാംസ്‌കാരിക സമ്മേളനം മസ്‌കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് എ.കെ.കെ തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷമീർ ഷർവാനിയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.