< Back
Oman

Oman
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഒമാൻ
|6 Oct 2023 10:43 PM IST
ഒമാനിലെ സാമൂഹിക വികസന മന്ത്രാലയം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൂതന ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഉദാരമായി സംഭാവന ചെയ്യുക എന്ന അർത്ഥം വരുന്ന "ജൂദ്" എന്ന പേരിലാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ ജീവകാരുണ്യ സംഭാവനകൾ സുഗമമാക്കുന്നതിനും സന്നദ്ധ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമാണ് ഈ ഇലക്ട്രോണിക് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ പേയ്‌മെന്റ് ചാനലുകളിലൂടെ ഇലക്ട്രോണിക് സംഭാവനകൾ നൽകുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗ്ഗവും ഇതിലുണ്ടാകും.
മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ മഅമരി, സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജാർ എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങിൽ സന്നിഹിതരായി.