< Back
Oman
സ്‌കൂളുകളുടെ പ്രകടനം വിലയിരുത്താനുള്ള ദേശീയ സംവിധാനം ആരംഭിച്ച് ഒമാൻ
Oman

സ്‌കൂളുകളുടെ പ്രകടനം വിലയിരുത്താനുള്ള ദേശീയ സംവിധാനം ആരംഭിച്ച് ഒമാൻ

Web Desk
|
2 Dec 2024 10:59 PM IST

സാംസ്‌കാരിക മന്ത്രി തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു

മസ്‌കത്ത്: ഒമാനിലെ സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ദേശീയ സംവിധാനം ആരംഭിച്ചു. ഒമാൻ അതോറിറ്റി ഫോർ അക്കാദമിക് അക്രഡിറ്റേഷൻ ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഓഫ് എഡ്യൂക്കേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഒമാനിലെ സ്‌കൂളുകളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ദേശീയ സംവിധാനം സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു.

ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പുതിയ സംവിധാനം ശ്രമിക്കുന്നത്. മികച്ചത്, നല്ലത്, അനുയോജ്യമായത്, മോശം എന്നിങ്ങനെ വിവിധ സ്‌കെയിലിൽ സ്‌കൂളുകളുടെ പ്രകടനം തരംതിരിക്കും. 8 പ്രധാന പ്രകടന മൂല്യനിർണ്ണയ ടൂളുകൾ ഉപയോഗിച്ചാണ് ഇത് കണ്ടെത്തുക. ഒമാനിലെ സ്‌കൂളുകളുടെ പ്രകടനത്തിൽ നല്ല മാറ്റം വരുത്താനാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ശേഷം വിധഗ്ദരുടെ ഫീൽഡ് സന്ദർശനങ്ങളിലൂടെ മൂല്യനിർണ്ണയ സംവിധാനം തുടരും, അതിൽ കൂടുതൽ മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ തയ്യാറാക്കും. ഇത് ആവശ്യമായ പദ്ധതികൾ വികസിപ്പിക്കുന്നതിന് സ്‌കൂൾ സൂപ്പർവൈസറി ബോഡികൾക്ക് ഗുണമാകും

Similar Posts