< Back
Oman
Oman tops Asias Numbeo quality of life index
Oman

ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റിന് പുതിയ സംവിധാനം; ഏജൻസികളെ നിയന്ത്രിക്കാൻ പ്രത്യേക സമിതി

Web Desk
|
23 Nov 2025 10:22 PM IST

തൊഴിൽ തർക്കങ്ങളുടെ പരിഹാരത്തിലും ലൈസൻസില്ലാത്ത റിക്രൂട്ടർമാരെ നിയന്ത്രിക്കുന്നതിലും ഈ പുതിയ സംവിധാനം പ്രധാന പങ്ക് വഹിക്കും

മസ്‌കത്ത്: പ്രവാസി റിക്രൂട്ട്മെന്റ് മേഖലയുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി പുതിയ സംവിധാനത്തിന് ഒമാൻ തുടക്കമിട്ടു. ഒമാന്റെ സിവിൽ അസോസിയേഷൻ നിയമങ്ങൾ അടിസ്ഥാനപ്പെടുത്തി പ്രത്യേക ബോഡിയായ 'അസോസിയേഷൻ ഓഫ് എക്‌സ്പാട്രിയേറ്റ് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസ്' ആണ് രൂപീകരിച്ചിരിക്കുന്നത്. തൊഴിൽ തർക്കങ്ങളുടെ പരിഹാരത്തിലും ലൈസൻസില്ലാത്ത റിക്രൂട്ടർമാരെ നിയന്ത്രിക്കുന്നതിലും ഈ പുതിയ സംവിധാനം പ്രധാന പങ്ക് വഹിക്കും. ഒമാനിനകത്തും പുറത്തുമുള്ള സർക്കാർ സ്ഥാപനങ്ങളുമായി റിക്രൂട്ട്മെന്റ് നയങ്ങൾ ഏകോപിപ്പിക്കുക, ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ അധികാരികൾക്ക് മുന്നിൽ പ്രതിനിധീകരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നിവയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ രാജ്യത്തെ നിയമനിർമാണത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കും.

തൊഴിലാളികൾ ഉൾപ്പെടുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി അസോസിയേഷൻ, വിദേശകാര്യ മന്ത്രാലയം വഴി വിദേശ എംബസികളുമായി ബന്ധപ്പെടും. ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഓപ്പറേറ്റർമാരെ നിയന്ത്രിക്കുന്നതാണ് ഇതിൽ ഏറ്റവും നിർണായകമായ ദൗത്യം. ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് ഓഫീസുകൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ അസോസിയേഷൻ സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കും. കൂടാതെ, നിയന്ത്രിത മാർഗങ്ങളിലൂടെ യോഗ്യരായ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും. രണ്ട് വർഷമാണ് അസോസിയേഷന്റെ ഡയറക്ടർ ബോർഡിന്റെ കാലാവധി, 12 അംഗങ്ങളായിരിക്കും ബോർഡിൽ ഉണ്ടാവുക.

Similar Posts