< Back
Oman
വ്രാതാനുഷ്ഠാന മാസത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർ​ഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം.
Oman

വ്രാതാനുഷ്ഠാന മാസത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർ​ഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം.

Web Desk
|
2 March 2025 10:36 PM IST

പുറത്തുള്ള കഠിനമായ ജോലികളുടെ സമയം കുറയ്ക്കുക, അപകടസാധ്യതകളെക്കുറിച്ചും അവ തടയാനുള്ള വഴികളെക്കുറിച്ചും അവബോധം നൽകുക, മുഖം കഴുകാൻ തണുത്ത വെള്ളം നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

മസ്കത്ത്: വ്രാതാനുഷ്ഠാന മാസത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മാർ​ഗനിർദേശങ്ങളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വിശുദ്ധ റമദാൻ മാസത്തിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. കമ്പനികൾ ജീവനക്കാരുടെ ക്ഷീണം നിരീക്ഷിക്കുകയും അത് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം, തൊഴിൽ അന്തരീക്ഷത്തിലെ സമ്മർദ്ദം കുറയ്ക്കുന്നത് ഉൾപ്പെടെ റമളാൻ മാസത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം തൊഴിലുടമകൾ നൽകണം. പുറത്തുള്ള കഠിനമായ ജോലികളുടെ സമയം കുറയ്ക്കുക, അപകടസാധ്യതകളെക്കുറിച്ചും അവ തടയാനുള്ള വഴികളെക്കുറിച്ചും അവബോധം നൽകുക, മുഖം കഴുകാൻ തണുത്ത വെള്ളം നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജീവനക്കാരോട് ആരോ​ഗ്യ സംരക്ഷണത്തിൽ ജാ​ഗ്രത പാലിക്കാനാണ് മന്ത്രാലയം നിർദേശിക്കുന്നത്. അത്താഴം വൈകിപ്പിക്കാനും, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും നിർദേശിക്കുന്നു. നോമ്പ് തുറ ഭക്ഷണത്തിൽ കഫീനും പഞ്ചസാര പാനീയങ്ങളും ഒഴിവാക്കാനും, ഉപയോ​ഗിക്കുന്ന മരുന്നുകൾ സൂപ്പർവൈസറെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു

Similar Posts