< Back
Oman

Oman
'ഒമാനി ടൂറിസം എക്സ്പീരിയൻസ് പ്ലാറ്റ് ഫോം' ആരംഭിച്ച് ഒമാൻ ടൂറിസം മന്ത്രാലയം
|18 Feb 2026 5:50 PM IST
സമഗ്ര ദേശീയ ഡാറ്റാബേസ് സ്ഥാപിക്കും
മസ്‌കത്ത്: ഒമാനിലെത്തുന്ന സന്ദർശകർക്ക് മികച്ച ടൂറിസം അനുഭവം നൽകാനായി 'ഒമാനി ടൂറിസം എക്സ്പീരിയൻസ് പ്ലാറ്റ്‌ഫോം' ആരംഭിച്ച് പൈതൃക, ടൂറിസം മന്ത്രാലയം. 'ടൂറിസം എക്സ്പീരിയൻസ് മേക്കേഴ്‌സ്' പ്രോഗ്രാമിന്റെ ഭാഗമാണ് പ്ലാറ്റ്‌ഫോം. പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങളുടെയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (എസ്എംഇ) സഹകരണത്തോടെയാണ് പ്രോഗ്രാം വികസിപ്പിച്ചെടുത്തത്. ടൂറിസം സൗകര്യങ്ങളുടെ സമഗ്ര ദേശീയ ഡാറ്റാബേസ് പ്ലാറ്റ്ഫോമിലൂടെ സ്ഥാപിക്കും. ഭാവി ടൂറിസം സൗകര്യങ്ങളുടെ വികസനത്തിന് പ്രധാന റഫറൻസായി ഇത് മാറും.
ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതന അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് സംരംഭമെന്ന് മന്ത്രാലയം അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു.