< Back
Oman
തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുത്; ശമ്പളം കൃത്യസമയത്ത് കൈമാറണമെന്ന് ഒമാൻ മന്ത്രാലയം
Oman

തൊഴിലാളികളെ ബുദ്ധിമുട്ടിക്കരുത്; ശമ്പളം കൃത്യസമയത്ത് കൈമാറണമെന്ന് ഒമാൻ മന്ത്രാലയം

Web Desk
|
30 Sept 2025 10:57 PM IST

സ്ഥാപനത്തിലെ 90% പേരുടെയും നവംബർ മാസത്തം ശമ്പളം WPS വഴി കൈമാറിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു

മസ്‌കത്ത്: പിഴ ഒഴിവാക്കാൻ തൊഴിലാളികളുടെ ശമ്പളം WPS വഴി കൃത്യസമയത്ത് കൈമാറണമെന്ന് ഓർമിപ്പിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം. സ്ഥാപനത്തിലെ 90% പേരുടെയും നവംബർ മാസത്തം ശമ്പളം WPS വഴി കൈമാറിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം, തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും സമയബന്ധിതമായി ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നീക്കം. സാമ്പത്തിക പിഴകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുടെ ശമ്പളം വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി കൈമാറേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പിൽ പറയുന്നു. സെപ്റ്റംബറിലെ ശമ്പളം, WPS വഴി സ്ഥാപനത്തിലെ മൊത്തം തൊഴിലാളികളുടെ 75 ശതമാനം പേർക്കും കൈമാറണം. 90 ശതമാനം പേരുടെയും നവംബറിലെ ശമ്പളം WPS വഴി കൈമാറണമെന്ന് മന്ത്രാലയം പറയുന്നു.

2024 ഡിസംബർ 15-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല പ്രമേയത്തിന് അനുസൃതമായാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും സമയബന്ധിതവും സുതാര്യവുമായ വേതനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. ഇവ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ദേശീയ തൊഴിൽച്ചട്ടങ്ങൾ പാലിക്കുന്നതിനായി, വേതന സംരക്ഷണ സംവിധാനവുമായി ശമ്പള കൈമാറ്റം യോജിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ തൊഴിലുടമകളോട് ആവശ്യപ്പെടുകയാണ് മന്ത്രാലയം.

.

Similar Posts