< Back
Oman
മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒമാൻ
Oman

മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒമാൻ

Web Desk
|
3 Jan 2026 10:06 PM IST

നിയമംലംഘിച്ചാൽ പിഴ, വലകളും ബോട്ടുകളും പിടിച്ചെടുക്കൽ, ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ

മസ്കത്ത്: മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഒമാൻ. മത്സ്യബന്ധന ഉപകരണങ്ങളുടെ ശരിയായ ഉപയോ​ഗത്തിനായി ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കും. നിയമംലംഘിച്ചാൽ പിഴ, വലകളും ബോട്ടുകളും പിടിച്ചെടുക്കൽ, ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് കടക്കും.

ഭക്ഷ്യസുരക്ഷ, പരിസ്ഥിതിയുടെ സമതുലിതാവസ്ഥ എന്നിവ ഉറപ്പാക്കുന്നതിനായാണ് അധികൃതർ മത്സ്യബന്ധന ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ ശരിയായി ഉപയോഗിക്കുന്നതിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്നുണ്ട്. ചില വലകളുടെ തെറ്റായ ഉപയോ​​ഗം ചെറുമത്സ്യങ്ങളും മറ്റ് സമുദ്രജീവികളും വലയിൽ അകപ്പെടാൻ കാരണമാകും. ഇതിലൂന്നിയാണ് വലകളുടെ ശരിയായ ഉപയോ​ഗത്തെകുറിച്ച് മന്ത്രാലയം ഓർമിപ്പിക്കുന്നത്. പരമ്പരാഗത വലകൾ നിശ്ചിത സീസണിലും നിശ്ചിത സ്ഥലങ്ങളിലും മാത്രമേ ഉപയോഗിക്കാവൂ.

ഓരോ മത്സ്യബന്ധന രീതിക്കും പ്രത്യേകം നിയമങ്ങളും ലൈസൻസുകളും മന്താലയം നിശ്ചയിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതൽ നവംബർ വരെ ചില വലകൾക്ക് നിരോധനമുണ്ട്. പവിഴപ്പുറ്റുകൾ പോലുള്ള പ്രധാന സമുദ്ര മേഖലകളിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ പിഴ, വലകളും ബോട്ടുകളും പിടിച്ചെടുക്കൽ, ലൈസൻസ് റദ്ദാക്കൽ എന്നിവയിലേക്ക് കടക്കും. ഇലക്ട്രോണിക് ട്രാക്കിംഗ് സംവിധാനം വഴി ബോട്ടുകളുടെ നീക്കം നിരീക്ഷിക്കുന്നുണ്ട്. കോസ്റ്റ് ഗാർഡ്, പരിസ്ഥിതി വകുപ്പ്, ചേർന്ന് അനധികൃത മത്സ്യബന്ധനം തടയുന്നത് കൂടുതൽ കർശനമാക്കും.

Similar Posts