< Back
Oman

Oman
ഒമാൻ ദേശിയ ദിനം; സുൽത്താന് ആശംസകൾ നേർന്ന് ലോകനേതാക്കൾ
|18 Nov 2023 2:29 AM IST
ഒമാൻന്‍റെ 53ാം ദേശീയദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ ലോകനേതാക്കൾ, രാജാക്കൻമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സുൽത്താൻ ഹൈതംബിൻ താരിഖിന് ആംശസകൾ നേർന്നു.
സുൽത്താന്‍റെ വിവേകപൂർണമായ ഭരണത്തിന് കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിക്കും സുൽത്താനും ഒമാനിലെ ജനങ്ങൾക്കും കൂടുതൽ നൻമകൾ കൈവരിക്കട്ടെയെന്നും ആംശസ സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.
ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് അൽഥാനി ആശംസ നേർന്നു.
ഒമാനിലെ മന്ത്രിമാർ, സുൽത്താന്റെ സായുധ സേനാ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, തുടങ്ങിയ ഉദ്യോഗസ്ഥരും സുൽത്താന് ആശംസ അറിയിച്ചു.