< Back
Oman
ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനു നേരെ ആക്രമണം; മാൾട്ടീസ് കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി ഒമാൻ
Oman

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിനു നേരെ ആക്രമണം; മാൾട്ടീസ് കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി ഒമാൻ

Web Desk
|
5 March 2026 11:55 AM IST

രണ്ട് മിസൈലുകൾ കപ്പലിൽ പതിച്ചതായാണ് റിപ്പോർട്ട്

മസ്കത്ത്: ഹോർമുസ് കടലിടുക്കിന് സമീപം മിസൈൽ ആക്രമണത്തിന് ഇരയായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ. മാൾട്ടീസ് പതാക വഹിച്ച കപ്പലിലെ 24 ജീവനക്കാരെയാണ് റോയൽ നേവി ഓഫ് ഒമാൻ രക്ഷപ്പെടുത്തിയത്. രണ്ട് മിസൈലുകൾ കപ്പലിൽ പതിച്ചതായാണ് റിപ്പോർട്ട്. എല്ലാവരും സുരക്ഷിതരാണെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും അധികൃതർ വ്യക്തമാക്കി.

Similar Posts