< Back
Oman

Oman
വാഹനമോടിക്കുന്നവർ റോഡുകളിലെ മണൽത്തിട്ടകൾ സൂക്ഷിക്കണമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്
|18 July 2022 7:04 PM IST
മസ്‌കറ്റ്: രാജ്യത്ത് പൊടിക്കാറ്റ് അടിച്ചുവീശുന്നതിനാൽ റോഡുകളിൽ മണൽത്തിട്ടകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതിനാൽ വാഹനയാത്രക്കാർ പ്രത്യേകം ശ്രദ്ധയോടെ തന്നെ വാഹനമോടിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊടിക്കാറ്റ് സജീവമായതിനാൽ ധാരാളം മനൽക്കൂനകൾ രൂപപ്പെടുന്നുണ്ട്. കൂടാതെ ദൃശ്യപരത കുറയുന്നതും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. മക്ഷാൻ-തുംറൈത്ത് റോഡ് ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും പൊലീസ് പ്രത്യേകം അഭ്യർത്ഥിച്ചു.