< Back
Oman

Oman
ഒമാനില്‍ സ്വകാര്യമേഖലയിലെ ശമ്പളം ഈ മാസം 21ന് മുമ്പായി നല്‍കണം
|18 April 2022 2:00 PM IST
ഒമാനിലെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഈ മാസം ഏപ്രില്‍ 21ന് മുമ്പായി നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി അധികാരികള്‍.
ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശവും മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്. മേയ് ആദ്യവാരം വരുന്ന ഈദ് അല്‍ ഫിത്തറുമായി ബന്ധപ്പെട്ടാണ് അധികൃതര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ നമ്പര്‍ 4/2022 പ്രകാരമാണ് ഈ മാസം 21ന് മുന്‍പ് തന്നെ സ്വകാര്യ തൊഴിലാളികള്‍ക്ക് വേതനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്.