< Back
Oman
Oman qualify for ICC Men’s T20 World Cup 2026
Oman

ഐസിസി പുരുഷ ടി20 ലോകകപ്പ് 2026; യോഗ്യത നേടി ഒമാൻ

Web Desk
|
16 Oct 2025 3:49 PM IST

സൂപ്പർ സിക്സ് പോരാട്ടങ്ങളിൽ മൂന്നും ജയിച്ച് ആറുപോയിന്റുമായി ഒമാൻ ഒന്നാമത്

മസ്കത്ത്: ഐസിസി പുരുഷ ടി20 ലോകകപ്പ്2026ലേക്ക് യോ​ഗ്യത നേടി ഒമാൻ. സൂപ്പർ സിക്സ് പോരാട്ടങ്ങളിൽ മൂന്നും ജയിച്ച് ആറുപോയിന്റുമായി ഒമാൻ ഒന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മത്സരത്തിൽ നേപ്പാളുമായി പരാജയം നേരിട്ടതോടെ ഇരുടീമുകളും ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു.

ഗ്രൂപ്പ് ഘട്ടത്തിൽ സമോവയെയും പാപുവ ന്യൂ ഗിനിയയെയും പരാജയപ്പെടുത്തിയ ശേഷം ഒമാൻ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് രണ്ടിൽ കൂടുതൽ പോയിന്റുകൾ നേടിയിരുന്നു. കൂടാതെ സൂപ്പർ സിക്സിൽ 172 എന്ന നിലയിൽ ഖത്തറിനെതിരെ ആദ്യ വിജയം നേടി.ഒമാനിലെ ജിതൻ രാമാനന്ദിയാണ് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ നാലാമൻ. 2026 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Similar Posts