< Back
Oman

Oman
സ്പെയിനുമായി നാല് ധാരണപത്രങ്ങളിൽ ഒപ്പുവെച്ച് ഒമാൻ
|5 Nov 2025 2:53 PM IST
സഹകരണമേഖലകൾ വ്യാപിപ്പിക്കാൻ ചർച്ച
മാഡ്രിഡ്: സ്പെയിനിൽ സൗഹൃദ സന്ദർശനത്തിന് എത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പര സഹകരണം ശക്തമാക്കാൻ ഊന്നൽ നൽകിയ ചർച്ചയിൽ നാല് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഗ്രീൻ മെഥനോൾ, ദ്രവീകൃത പ്രകൃതിവാതകം, ജലം, ശുചിത്വ മാനേജ്‌മെന്റ് എന്നിവയിലാണ് ഒമാനും സ്പെയിനും പരസ്പര സഹകരണം ശക്തമാക്കാൻ ധാരണയായത്.