< Back
Oman
നബിദിനം; 325 തടവുകാർക്ക്​​ മാപ്പ്​ നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്
Oman

നബിദിനം; 325 തടവുകാർക്ക്​​ മാപ്പ്​ നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

Web Desk
|
8 Oct 2022 6:42 PM IST

കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ്​ നൽകിയിരുന്നത്

മസ്‌ക്കത്ത്: നബിദിനത്തോടനുബന്ധിച്ച്​ 325 തടവുകാർക്ക്​ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​ മാപ്പ്​ നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ്​ മാപ്പ്​ നൽകിയിരിക്കുന്നത്​. ഇതിൽ 141പേർ വിദേശികളാണ്​. കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ്​ നൽകിയിരുന്നത്​. ഇതിൽ 107 വിദേശികളായിരുന്നു.

Similar Posts