< Back
Oman
ആർട്ടെമിസ് ബഹിരാകാശ കരാറിൽ പങ്കാളിയായി ഒമാൻ
Oman

ആർട്ടെമിസ് ബഹിരാകാശ കരാറിൽ പങ്കാളിയായി ഒമാൻ

Web Desk
|
25 Jan 2026 4:59 PM IST

ഒമാനും അമേരിക്കയും തമ്മിലുള്ള മൂന്നാമത് തന്ത്രപ്രധാന ചർച്ചകൾക്കിടെയായിരുന്നു ഔദ്യോ​ഗിക പ്രഖ്യാപനം

മസ്കത്ത്: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഒമാൻ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിലുള്ള ആർട്ടെമിസ് ബഹിരാകാശ കരാറിൽ പങ്കാളിയാകാൻ സുൽത്താനേറ്റ് തീരുമാനിച്ചു. ഒമാനും അമേരിക്കയും തമ്മിലുള്ള മൂന്നാമത് തന്ത്രപ്രധാന ചർച്ചകൾക്കിടെയായിരുന്നു ഔദ്യോ​ഗിക പ്രഖ്യാപനം. ഒമാൻ വിദേശകാര്യ മന്ത്രാലയം പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയും, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർസെക്രട്ടറി അലിസൺ ഹുക്കറും ചർച്ചകൾക്ക് നേതൃത്വം നൽകി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഗുണഫലങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. സാങ്കേതികവിദ്യ, ഖനനം, ലോജിസ്റ്റിക്സ്, വ്യോമയാനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ അമേരിക്കൻ നിക്ഷേപം വർധിപ്പിക്കാൻ ധാരണയായി. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ സഹകരണം, അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, ശാസ്ത്ര ഗവേഷണം, ഇന്നൊവേഷൻ എന്നീ മേഖലകളിലും കൂടുതൽ നിക്ഷേപം കൊണ്ടുവരാൻ ചർച്ചയായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Related Tags :
Similar Posts