< Back
Oman

Oman
ഒമാൻ ദേശീയ ദിനാഘോഷ ലോഗോ പുറത്തിറക്കി
|1 Nov 2021 10:57 PM IST
നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക
ഒമാന്റെ 51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കി. ജനങ്ങളുടെ സഹായത്തോടെ ഒമാൻ പുരോഗതിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ പ്രതീകമാണ് ലോഗോയെന്ന് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം വിപുലമായ ആഘോഷ പരിപാടികൾ നടന്നിരുന്നില്ല. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക.