< Back
Oman
ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഒമാൻ
Oman

ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഒമാൻ

Web Desk
|
7 Oct 2023 11:05 PM IST

ഫലസ്തീൻ പ്രദേശങ്ങൾ അനധികൃതമായി ഇസ്രായേൽ അധിനിവേശം നടത്തുന്നതിന്റെ ഫലമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ആശങ്കയുണ്ടെന്ന് ഒമാന്‍

ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു പാർട്ടികളും സംയമനത്തോടെ പ്രവർത്തിക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.

ഫലസ്തീൻ പ്രദേശങ്ങൾ അനധികൃതമായി ഇസ്രായേൽ അധിനിവേശം നടത്തുന്നതിന്റെ ഫലമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ആശങ്കയുണ്ട്. ഇരു കക്ഷികളും പരമാവധി സംയമനവും സാധാരണക്കാരായ ആളുകളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരക്കണണെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Related Tags :
Similar Posts