< Back
Oman

Oman
'അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുത്'; ടാക്സി ആപ്പ് ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പുമായി ഒമാൻ
|17 Oct 2025 1:17 PM IST
അനധികൃതമായി വരുത്തുന്ന മാറ്റങ്ങൾ ചട്ടലംഘനമാണ്
മസ്കത്ത്: ഒമാനിലെ ഓൺലൈൻ ടാക്സി കന്പനികൾ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കരുതെന്ന് ഗതാഗത മന്ത്രാലയം. അനധികൃതമായി നിരക്കിൽ മാറ്റംവരുത്തുന്നത് ചട്ടലംഘനമാണ്. ഗതാഗത മന്ത്രാലയത്തിന്റെ 2018ലെ നിർദേശം കർശനമായി പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കന്പനികൾക്ക് അയച്ച നോട്ടീസിൽ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി..