< Back
Oman
യെമനിൽ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ രൂപവത്കരിച്ചതിനെ സ്വാഗതം ചെയ്ത് ഒമാൻ
Oman

യെമനിൽ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ രൂപവത്കരിച്ചതിനെ സ്വാഗതം ചെയ്ത് ഒമാൻ

Web Desk
|
9 April 2022 11:37 PM IST

എല്ലാ യെമൻ കക്ഷികളും ഉൾകൊള്ളന്ന കൗൺസിലിന് സ്വാതന്ത്ര്യവും സുരക്ഷിതത്വവും പരമാധികാരവും ഉറപ്പ് വരുത്താനും യെമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു

മസ്‌കറ്റ്:യെമനിൽ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ രൂപവത്കരിച്ചതിനെ സ്വാഗതം ചെയ്ത് ഒമാൻ.യെമന്റെ ഐക്യം സംരക്ഷിക്കുന്നയിനും സമഗ്രമായ രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ പുതിയ പ്രസിഡൻഷ്യൽ കൗൺസിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എല്ലാ യെമൻ കക്ഷികളും ഉൾകൊള്ളന്ന കൗൺസിലിന് സ്വാതന്ത്ര്യവും സുരക്ഷിതത്വവും പരമാധികാരവും ഉറപ്പ് വരുത്താനും യെമൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ചൊവ്വാഴ്ചയാണ് യെമൻ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദി അധികാരം പുതുതായി രൂപവത്കരിച്ച പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന് കൈമാറിയത്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലുടെയായിരുന്നു ഭരണ നേതൃ മാറ്റമുണ്ടായത്.

Related Tags :
Similar Posts