< Back
Oman

Oman
ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും; രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു
|15 Sept 2023 1:37 AM IST
വെള്ളപൊക്കത്തെ തുടർന്ന്പ്രയാസമനുഭവിക്കുന്ന ലിബിയയിലേക്ക് ഒമാൻ അടിയന്ത സഹായമെത്തിക്കും. ഇത് സംബന്ധിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
വിവിധ പ്രകൃതി ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനായി ഒമാൻ നടത്തുന്ന മാനുഷിക സംരംഭത്തിന്റെയും ഭാഗമാണ് സഹായം.
സംഭവത്തിൽ അനുശോചിച്ച് ലിബിയൻ പ്രസിഡൻഷ്യൽ കൗൺസിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ മാൻഫിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം കേബിൾ സന്ദേശം അയച്ചിരുന്നു. ഭൂകമ്പത്തിൽ വിറങ്ങലിച്ച മെറോക്കയിലേക്കും സഹായമെത്തിക്കാൻ ഒമാൻ സുൽത്താൻ നിർദ്ദേശം നൽകിയിരുന്നു.