
ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് 2025: മൂന്ന് അവാർഡുകൾ നേടി ഒമാൻ
|സാഹസിക ടൂറിസം, പൈതൃക, സാംസ്‌കാരിക ടൂറിസം, സുസ്ഥിര ടൂറിസം എന്നീ മേഖലകളിലാണ് പുരസ്‌കാരം
മസ്‌കത്ത്: ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് 2025-ൽ മൂന്ന് ആഗോള 'വാണ്ടർലസ്റ്റ് 2025' അവാർഡുകൾ നേടി ഒമാൻ. സാഹസിക ടൂറിസം, പൈതൃക, സാംസ്‌കാരിക ടൂറിസം, സുസ്ഥിര ടൂറിസം എന്നീ മേഖലകളിലാണ് പുരസ്‌കാരം നേടിയത്.
അതേസമയം, ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം ഖത്തറുമായി പുതിയ തന്ത്രപരമായ പങ്കാളിത്തവും പ്രഖ്യാപിച്ചു. ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രമോഷണൽ പ്ലാറ്റ്‌ഫോമായ 'ഡിസ്‌കവർ ഒമാൻ' വഴി, 'ഡിസ്‌കവർ ഖത്തറു'മായാണ് തന്ത്രപരമായ പങ്കാളിത്തം.
അതേസമയം, അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് ടൂർ ഓപ്പറേറ്റേഴ്‌സ് (എഐടിഒ) 2026 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ഒമാൻ പ്രഖ്യാപിച്ചു. അസോസിയേഷന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് സമ്മേളനം. 150 പ്രമുഖർ സമ്മേളനത്തിൽ പങ്കെടുപ്പിക്കും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങളും പുതിയ വിനോദസഞ്ചാര പ്രവണതകളും സമ്മേളനത്തിൽ ചർച്ചയാകും.