< Back
Oman
ജി.സി.സി ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഒമാന് രണ്ട് സ്വര്‍ണമെഡല്‍;  19 മെഡലുകളുമായി അഞ്ചാം സ്ഥാനത്ത്
Oman

ജി.സി.സി ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഒമാന് രണ്ട് സ്വര്‍ണമെഡല്‍; 19 മെഡലുകളുമായി അഞ്ചാം സ്ഥാനത്ത്

Web Desk
|
20 May 2022 10:48 AM IST

കുവൈത്തില്‍ നടക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസില്‍ ഇന്നലെ ഷൂട്ടിങ്ങില്‍ ഒമാന് രണ്ട് സ്വര്‍ണമെഡല്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സലിം അല്‍ നബിയാണ് ഒമാന് വേണ്ടി ആദ്യം സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. ഒമാന്റെ ഒളിമ്പിക് ഷൂട്ടര്‍ ഇസ്സാം അല്‍ ബലൂഷി വെങ്കലവും നേടി.

പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ ഇനത്തില്‍ ഒമാനില്‍ നിന്നുള്ള മുആദ് അല്‍ ബലൂഷിയാണ് 23 പോയിന്റുമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. ഗെയിംസില്‍ ഇതുവരെ ഏഴ് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി 19 മെഡല്‍ നേടിയ ഒമാന്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

Similar Posts