< Back
Oman
പാക്കിസ്ഥാന്‍ തീരത്തുനിന്ന് കണ്ടെത്തിയ  ഒമാനി മത്സ്യത്തൊഴിലാളികളെ കൈമാറി
Oman

പാക്കിസ്ഥാന്‍ തീരത്തുനിന്ന് കണ്ടെത്തിയ ഒമാനി മത്സ്യത്തൊഴിലാളികളെ കൈമാറി

Web Desk
|
21 Jun 2022 7:24 AM IST

പാക്കിസ്ഥാന്‍ കടല്‍തീരത്തുനിന്ന് കണ്ടെത്തിയ ഒമാനി മത്സ്യത്തൊഴിലാളികളെ അധിധികൃതര്‍ പാക്കിസ്ഥാനിലെ ഒമാന്‍ കോണ്‍സുലേറ്റ് ജനറലിന് കൈമാറി. സലിം അല്‍ ജഫാരി, അലി അല്‍ ജാഫരി എന്നിവരെ പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയില്‍നിന്ന് സ്വീകരിച്ചതായി ഒമാന്‍ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു.




ഇരുവരും ആരോഗ്യവാന്‍മാരാണെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ ഒമ്പതിനാണ് മത്സ്യബന്ധനത്തിന് പോയ ഇരുവരയെും തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍-അഷ്ഖറ തീരത്തുനിന്ന് കാണാതാകുന്നത്. റോയല്‍ ഒമാന്‍ പൊലീസ് വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ഊര്‍ജിതമായ തിരച്ചില്‍ നടത്തുന്നതിനിടെ ശനിയാഴ്ചയാണ് ഇരുവരേയും പാക്കിസ്ഥാന്‍ തീരത്തുനിന്ന് കണ്ടെത്തിയത്.

Similar Posts