< Back
Oman

Oman
ഒമാനിലെ 11 ഗവൺമെന്റ് മ്യൂസിയങ്ങളിൽ 2023ൽ എത്തിയത് 605,440 സന്ദർശകർ
|18 May 2024 6:14 PM IST
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു
മസ്‌കത്ത്: ഒമാനിലെ 11 ഗവൺമെന്റ് മ്യൂസിയങ്ങളിൽ 2023ൽ എത്തിയത് 605,440 സന്ദർശകർ. അതേസമയം, 19 സ്വകാര്യ ഹെറിറ്റേജ് ഹൗസുകളിലും മ്യൂസിയങ്ങളിലുമെത്തിയത് 10,690 പേരെത്തി. 2023ൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള മൊത്തം സന്ദർശകരുടെ എണ്ണം 16,957 ആയിരുന്നു. സൂരിലെ ഫത്ത്ഹുൽ ഖൈർ സെന്ററിലേക്ക് 10,790 വും മ്യൂസിയം ഓഫ് ലാൻഡ് ഫ്രാങ്കിസെൻസിലേക്ക് 86,79 വും സന്ദർശകരെത്തി. അതിനിടെ ആഗോളതലത്തിൽ ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചു.
