< Back
Oman
Omans former defense minister passed away
Oman

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി നിര്യാതനായി

Web Desk
|
8 March 2023 9:45 AM IST

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ കാര്യ മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ള ഇദ്ദേഹം 41 വർഷം വിവിധ പദവികളിലൂടെ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ ഭരണത്തിന് കീഴിൽ 1997ലാണ് പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. 2020വരെ പദവിയിൽ തുടർന്നു.

1979 മുതൽ 1997 വരെയുള്ള കാലയളവിൽ ആഭ്യന്തര മന്ത്രിയായി പ്രവർത്തിച്ചു. മുമ്പ് ഈജിപ്തിലും ജോർദനിലും അംബാസഡർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിങ് സൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്.

Similar Posts