< Back
Oman

Oman
ഒമാൻ കായിക, യുവജന മന്ത്രി വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
|25 Nov 2023 2:55 AM IST
ഒമാൻ കായിക,യുവജന മന്ത്രി സയ്യിദ് ദീ യസീൻ ബിൻ ഹൈതം അൽ സഈദ് ഇംഗ്ലണ്ടിലെ ബെർക്ക്‌ഷെയറിലെ വിൻഡ്‌സർ കാസിലിൽ വില്യം രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
സുൽത്താനേറ്റും യുണൈറ്റഡ് കിങ്ഡവും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വശങ്ങളും വിവിധ മേഖലകളിൽ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തതായി ഒമാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.