< Back
Oman
സുരക്ഷാ ഭീഷണി: നിസ്‌വ തനൂഫ് ആർച്ചിലെ സിപ്പ് ലൈനിങിന് നിരോധനം ഏർപ്പെടുത്തി ടൂറിസം മന്ത്രാലയം
Oman

സുരക്ഷാ ഭീഷണി: നിസ്‌വ തനൂഫ് ആർച്ചിലെ സിപ്പ് ലൈനിങിന് നിരോധനം ഏർപ്പെടുത്തി ടൂറിസം മന്ത്രാലയം

Web Desk
|
23 Dec 2025 5:55 PM IST

അനുമതികളില്ലാതെ പ്രവർത്തിക്കുന്ന ഈ വിനോദങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മന്ത്രാലയം

മസ്‌കത്ത്: നിസ്‌വയിലെ തനൂഫ് ആർച്ചിൽ നടത്തിവരുന്ന സിപ്പ് ലൈനിങ് വിനോദങ്ങൾക്ക് ടൂറിസം മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുന്ന ഈ വിനോദങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. തനൂഫിലെ സങ്കീർണവും ദുർബലവുമായ ഭൂപ്രകൃതി അപകടസാധ്യത വർധിപ്പിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഔദ്യോഗിക ലൈസൻസുള്ള സാഹസിക വിനോദങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂവെന്നും, വിനോദസഞ്ചാരികളും താമസക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദേശിച്ചു.

Similar Posts