< Back
Oman
Omans Ministry of Transport installs safety barriers in dangerous areas in Isqi, Oman
Oman

ഒമാനിലെ ഇസ്കിയിൽ അപകട മേഖലകളിൽ സുരക്ഷാകവചം സ്ഥാപിച്ച് ഒമാൻ ​ഗതാ​ഗത മന്ത്രാലയം

Web Desk
|
23 Feb 2026 4:20 PM IST

റോഡരികുകളിൽ വാഹനങ്ങൾ ഇടിക്കുമ്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ ഈ ബാരിയറുകൾ സഹായിക്കും

റിയാദ്: ഒമാനിലെ ഇസ്കിയിലെ അപകടസാധ്യതയുള്ള റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സേഫ്റ്റി ബാരിയരുകൾ സ്ഥാപിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. റോഡപകടങ്ങൾ കുറക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇസ്കിയിലെ ഫർഖ് പ്രദേശത്തെ അപകടകരമായ വളവുകളിലാണ് 300 മീറ്റർ ദൂരത്തിൽ ഈ ഫ്ലെക്സിബിൾ ക്രാഷ് കുഷ്യനുകൾ സ്ഥാപിച്ചിരിക്കുന്നത്. ദാഖിലിയ ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ മെയിന്റനൻസ് വിഭാഗമാണ് പദ്ധതി പൂർത്തിയാക്കിയത്.

റോഡരികുകളിൽ വാഹനങ്ങൾ ഇടിക്കുമ്പോഴുണ്ടാകുന്ന ആഘാതം കുറക്കാൻ ഈ ബാരിയറുകൾ സഹായിക്കും. വാഹനങ്ങൾ ബാരിയറിൽ ഇടിക്കുമ്പോൾ അതിലെ സിലിണ്ടറുകൾ കറങ്ങുകയും അതിലൂടെ ആഘാതം കുറയുകയും ചെയ്യുന്നു. ഇതിലൂടെ വാഹനം മറിയുന്നതോ വലിയ തകരാറുകൾ സംഭവിക്കുന്നതോ ഒഴിവാക്കാൻ സഹായിക്കും. മസ്കത്തിലുടനീളമുള്ള റോഡ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും വാഹനമോടിക്കുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.

Similar Posts