< Back
Oman
ഫലസ്തീനിനോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച് ഒമാന്‍
Oman

ഫലസ്തീനിനോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച് ഒമാന്‍

Web Desk
|
26 Oct 2023 11:36 PM IST

കുട്ടികൾക്കും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായി മന്ത്രി ഡോ. മുഹമ്മദ് സഈദ് ആവർത്തിച്ചു

മസ്കത്ത്: ഫലസ്തീനിനോടുള്ള ഒമാന്‍റെ ഐക്യദാർഢ്യം ആവർത്തിച്ച് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം. മസ്കത്തിൽ ചേർന്ന ജി.സി.സി എൻഡോവ്‌മെന്റ്, ഇസ്‌ലാമിക്, മതകാര്യ മന്ത്രിമാരുടെ ഒമ്പതാമത് യോഗത്തിലാണ് ഒമാന്‍റെ ഐക്യദാർഢ്യം ആവർത്തിച്ച് പറഞ്ഞത്.

എൻഡോവ്‌മെന്റ് വിഷയങ്ങളിലും മത-ഇസ്‌ലാമിക കാര്യങ്ങളിലും ജി.സി.സി നേതാക്കൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നന്ന് യോഗത്തിന്റെ ചെയർമാനും ഒമാൻ എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് സഈദ് അൽ മഅമരി പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും എൻഡോവ്‌മെന്റ്, വൈജ്ഞാനിക ഗവേഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണത്തിനുള്ള കാഴ്ചപ്പാടുകൾ തുറക്കാനുമുള്ള അവസരമാണ് യോഗമെന്ന് മന്ത്രി വിശദീകരിച്ചു.

ഫലസ്തീൻ ജനതയോടുള്ള സുൽത്താനേറ്റിന്റെ നിരന്തരമായ ഐക്യദാർഢ്യവും കുട്ടികൾക്കും നിരപരാധികളായ സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതായും മന്ത്രി ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, അന്താരാഷ്‌ട്ര മാനുഷിക നിയമത്തിന്റെ തത്വങ്ങൾക്കനുസൃതമായി തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഒമാൻ എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇസ്‌ലാമിക്, മതകാര്യ മന്ത്രിമാരുടെ യോഗം.

Summary: The Ministry of Endowment and Religious Affairs reiterated Oman's solidarity with PalestineThe Ministry of Endowment and Religious Affairs reiterated Oman's solidarity with Palestine

Similar Posts