< Back
Oman

Oman
ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല: ആരോഗ്യമന്ത്രാലയം
|30 Nov 2021 10:36 PM IST
രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമാനിൽ ഇതുവരെ കോറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. സമൂഹമാധ്യമങ്ങളിൽകൂടി നടക്കുന്നത് തെറ്റായ പ്രചാരമാണ്. ഔദ്യോഗികസ്രോതസ്സുകളിൽനിന്ന് ശരിയായ വിവരങ്ങൾ സ്വീകരിക്കാൻ ജനങ്ങൾ ജാഗ്രത കാണിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ രോഗനിരീക്ഷണ സംവിധാനം മികച്ചതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യം ലോകത്ത് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രകാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്കും സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരുന്നു.