< Back
Oman
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ സലാലയിൽ ബീച്ച് ശുചീകരണം നടത്തി
Oman

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ സലാലയിൽ ബീച്ച് ശുചീകരണം നടത്തി

Web Desk
|
5 Oct 2024 10:31 PM IST

നൂറ് കണക്കിന് പേരാണ് രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഐഒസി ഒമാൻ കേരള ചാപ്റ്റർ സലാലയിൽ ബീച്ച് ശുചീകരണം നടത്തി. ദാരിസ് ബീച്ചിൽ ആരംഭിച്ച പരിപാടി ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ.അബൂബക്കർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ട്രഷറർ ഗോപകുമാർ സന്നിഹിതനായിരുന്നു. ദോഫർ മുനിസിപ്പാലിറ്റി അധികൃതരും ഐഒസി പ്രവർത്തകരും കുടുംബാംഗങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.

ഒമാനിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനാ എന്ന നിലയിൽ ഈ രാജ്യത്തെ ഇത്തരം പ്രവത്തനങ്ങളിൽ പങ്കാളികളാവുക എന്നത് ഐഒസിയുടെ കടമയാണെന്ന് ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ പറഞ്ഞു. വർക്കിങ്ങ് പ്രസിഡന്റ് അനീഷ്, വൈസ് പ്രസിഡന്റ് ശ്യാം മോഹൻ, രക്ഷാധികാരി ബാലചന്ദ്രൻ, ട്രഷറർ ഷജിൽ, രാഹുൽ മണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ.ഓ.സി ഭാരവാഹികളായ അബ്ദുള്ള, ഫിറോസ് റഹ്‌മാൻ, ദീപാ ബെന്നി, സജീവ് ജോസഫ്, റിസാൻ, നിയാസ്, സുഹൈൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Similar Posts