< Back
Oman
ഓണാഘോഷവും ഗുരുജയന്തിയാഘോഷവും സംഘടിപ്പിച്ചു
Oman

ഓണാഘോഷവും ഗുരുജയന്തിയാഘോഷവും സംഘടിപ്പിച്ചു

Web Desk
|
2 Nov 2022 9:02 AM IST

എസ്.എൻ.ഡി.പി സലാല യൂണിയൻ ഓണാഘോഷവും ഗുരുജയന്തിയാഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ക്ലബ്ബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ മുഖ്യാതിഥിയായിരുന്നു. യൂണിയൻ പ്രസിഡന്റ് കെ.കെ രമേശ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ അസീസ് ബിൻ റവാസ്, സി.വി സുധർശൻ, പ്രജൂണ വൽസൻ എന്നിവർ ആശംസകൾ നേർന്നു.

വിജയൻ വിശ്വനാഥൻ, ദീപക് മോഹൻദാസ്, സുനിൽ കുമാർ, ഷിജോ പുഷ്പൻ, ശ്രുതിന ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും നടന്ന പരിപാടിയിൽ വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു. 1500ൽ അധികം ആളുകക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. വടംവലി മത്സരത്തിൽ ആഹാ നമ്പർ 5 ഒന്നാം സ്ഥാനവും സനയ്യ ടൈഗേഴ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Similar Posts