< Back
Oman
ഫാസ്‌ അക്കാദമി സലാലയിൽ ഒരുക്കുന്ന ഓണാഘോഷം ഇന്ന് വൈകീട്ട്‌
Oman

ഫാസ്‌ അക്കാദമി സലാലയിൽ ഒരുക്കുന്ന ഓണാഘോഷം ഇന്ന് വൈകീട്ട്‌

Web Desk
|
5 Sept 2025 2:55 PM IST

ഒരുക്കങ്ങൾ പൂർത്തിയായി. ഓണച്ചന്ത, മെഗാ തിരുവാതിര, വിവിധ മത്സരങ്ങൾ എന്നിവ നടക്കും

സലാല: ഫാസ്‌ അക്കാദമിയും വിവിധ കലാ സാംസ്‌കാരിക സംഘടനകളും ചേർന്നൊരുക്കുന്ന ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ അഞ്ച് വെള്ളി, ഓണ ദിനത്തിൽ അഞ്ചാം നമ്പറിലെ അൽ നാസർ ക്ലബ്ബിലെ നവീകരിച്ച ഫാസ്‌ അക്കാദമി മൈതാനിയിലാണ് ആഘോഷം. വൈകീട്ട്‌ അഞ്ചിന് ഘോഷയാത്രയോടെ ആരംഭിക്കുന്ന ആഘോഷത്തിൽ ചെണ്ടമേളം , മെഗാ തിരുവാതിര എന്നിവ അരങ്ങേറും.

കോൺസുലാർ ഏജൻ്റ് ഡോ: കെ.സനാതനൻ്റെ ഭാര്യ താര സനാതനൻ ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്യും. തുടർന്ന് ഉറിയടി, ചട്ടിയടി, റൊട്ടി കടി, ചാക്കിലോട്ടം തുടങ്ങി പതിനേഴിലധികം മത്സരങ്ങളും അരങ്ങേറുമെന്ന് ഫാസ്‌ അക്കാദമി ചെയർമാൻ ജംഷാദ്‌ അലി അറിയിച്ചു. സമാന്തരമായി ഓണച്ചന്തയും ഒരുക്കിയിട്ടുണ്ട്‌. കുടുംബ സമേതം ഓണാഘോഷത്തിലേക്ക്‌ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയംഗങ്ങളായ അമീർ കല്ലാച്ചി, ഹാഷിം മുണ്ടേപ്പാടം,അനിൽകുമാർ, സുനിജ ഹാഷിം എന്നിവർ അറിയിച്ചു.

Similar Posts