< Back
Oman

Oman
മലബാര്‍ അടുക്കള സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
|14 Sept 2023 12:33 AM IST
മലബാര്‍ അടുക്കള ‘ഓണോൽസവം 2023’ എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. നമ്പര്‍ ഫൈവിലെ ലുബാന്‍ പാലസ് ഹാളില്‍ നടന്ന പരിപാടി ഒമാന്‍ ചീഫ് കോര്‍ഡിനേറ്റര്‍ വഹീദ നിസാര്‍ ഉദ്‌ഘാടനം ചെയ്തു.
ഓണപ്പൂക്കളം, തിരുവാതിര , ഓണപ്പാട്ട് ,ഓണക്കളികള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ഓണസദ്യയും നടന്നു.
കോർഡിനേറ്റർമാരായ ഫസീല ഹാരിസ്, അസീല സലീം, എക്സിക്യൂട്ടീവ് അംഗങ്ങളായ ജുജില യൂസഫ് ,ഷിജിന മനോജ്, സഫിയ മനാഫ്, റാബിയ ഷെറിൻ, ഷഹന ഷാബു എന്നിവര്‍ നേത്യത്വം നല്‍കി.
