< Back
Oman
Oman
ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു
|8 April 2023 6:36 PM IST
തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു.
ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിൽ ബോട്ടുകൾക്ക് തീപ്പിടിച്ച് ഒരാൾ മരിച്ചു. ഒന്‍പത് പേർക്ക് പരിക്കേൽകുയും ചെയ്തു. ഖസബ് തുറമുഖത്താണ് സംഭവം. തീപ്പിടത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തുറമുഖത്ത് തീരത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
അഗ്നിശമന സേനയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുകയും വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.