< Back
Oman

Oman
ബാങ്ക് വിവരം അപ്‌ഡേറ്റ് ചെയ്യാൻ പറഞ്ഞ് തട്ടിപ്പ്: ഒമാനിൽ ഏഷ്യൻ വംശജൻ പിടിയിൽ
|22 May 2024 12:12 PM IST
വാട്‌സ്ആപ്പ് വഴി ബാങ്ക് വിവരം കൈക്കലാക്കി പണം തട്ടുകയായിരുന്നു
മസ്‌കത്ത്: ബാങ്ക് വിവരം അപ്‌ഡേറ്റ് ചെയ്യാൻ വാട്‌സ്ആപ്പ് വഴി വിവരങ്ങൾ ചോദിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒമാനിൽ ഏഷ്യൻ വംശജൻ പിടിയിൽ. ഇലക്ട്രോണിക് തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായ പ്രതിയെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പ് വഴി ബാങ്ക് വിവരം കൈക്കലാക്കി അക്കൗണ്ടിൽനിന്ന് പണം തട്ടുകയായിരുന്നു. ഇയാൾക്കെതിരെ നടപടിയെടുത്ത വിവരം റോയൽ ഒമാൻ പൊലീസ് എക്‌സിലൂടെയാണ് അറിയിച്ചത്.