< Back
Oman

Oman
ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി
|18 Sept 2025 11:49 PM IST
അൽ മഹറിഇലക്ട്രിക്കൽസിൽ ജോലി ചെയ്തുവരികയായിരുന്നു
സലാല: പത്തനംതിട്ട കോഴഞ്ചേരി കുഴിക്കാല സ്വദേശി വേലം വടക്കേതിൽ ജയചന്ദ്രൻ (ബാബു) ഹൃദയാഘാതത്തെതുടർന്ന് ഒമാനിലെ സലാലയിൽ നിര്യാതനായി. അൽ മഹറി ഇലക്ട്രിക്കൽസിൽ ജോലി ചെയ്തുവരികയായിരുന്നു. വ്യാഴം ഉച്ചയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സിധിയും മകൻ സചിനും സലാലയിൽ ഉണ്ട്. നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.