< Back
Oman
payasa matsaram
Oman

പയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകം "പായസറാണി" മത്സരം സംഘടിപ്പിച്ചു

Web Desk
|
16 Sept 2023 4:54 PM IST

പയ്യന്നൂർ സൗഹൃദവേദി ഒമാൻ ഘടകം ഓണാഘോഷങ്ങളുടെ ഭാഗമായി "പായസറാണി" മത്സരം സംഘടിപ്പിച്ചു. ദാർസൈത് പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ പ്രായഭേദമന്യേ നിരവധി പേർ പങ്കെടുത്തു.

അനന്തപുരി റെസ്റ്റോറൻ്റിലെ പ്രധാന ഷെഫ് ശ്രീ റോബിൻസ് മൈക്കൽ, വാദി കബീർ- ഗോൾഡൻ ഒയാസിസ്‌ റെസ്റ്റോറൻ്റ് ഷെഫ് ശ്രീകുമാർ എന്നിവർ വിധികർത്താക്കളായിരുന്നു.

പയ്യന്നൂർ സൗഹൃദവേദി ജനറൽ സെക്രട്ടറി രാജീവ് മാടായി, ട്രഷറർ രഘുനാഥ്, വൈസ് പ്രസിഡണ്ട് ഷൈജു കരുണ, പ്രോഗ്രാം കൊർഡിനേറ്റർ സനീഷ് കാങ്കോൽ, കൾച്ചറൽ കൺവീനർ ഹരീഷ് എന്നിവർ നേതൃത്വം നൽകി.

Similar Posts