
പിസിഎഫ് ഒമാൻ റസാഖ് ചാലിശ്ശേരി പ്രസിഡന്റ്, മൊയ്ദീൻ ഷാ പൊന്നാനി സെക്രട്ടറി
|പാർട്ടി ചെയർമാൻ അബ്‌ദുനാസർ മഅ്ദനിയാണ് കമ്മിറ്റി പ്രഖ്യാപനം നടത്തിയത്
മസ്‌കത്ത്: പിഡിപിയുടെ പോഷക സംഘടനയായ പ്യൂപ്പിൾ കൾച്ചറൽ ഫോറം ( പിസിഎഫ്) ന്റെ ഒമാൻ നാഷണൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ അബ്‌ദുനാസർ മഅ്ദനിയാണ് പ്രഖ്യാപനം നടത്തിയത്. റസാഖ് ചാലിശ്ശേരി പ്രസിഡന്റും മൊയ്ദീൻ ഷാ പൊന്നാനി സെക്രട്ടറിയുമാണ്. അബ്ദുൽ നാസർ ഇബ്രയാണ് ട്രഷറർ. ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ:-ഉസ്മാൻ വാടാനപ്പള്ളി, അൻസിൽ കവലയൂർ, വൈസ് പ്രസിഡന്റുമാർ: റിയാസ് കൊല്ലം, റൗഫ് കണ്ണൂർ, ഫൈസൽ ബാബു, നജീബ് ജോ.സെക്രട്ടറിമാർ: യുസുഫ് ചന്ത്രാപ്പിന്നി,ഷാജി കല്ലുവിള, ഫൈസൽ ഇസ്മായിൽ. നാഷണൽ കൗൺസിൽ അംഗങ്ങൾ :-ഫൈസൽ കൊടുങ്ങല്ലൂർ, ജലീൽ വാടാനപ്പള്ളി, ഹാഷിം വാടാനപ്പള്ളി, നൗഷാദ് കുന്നപ്പള്ളി, അഷ്റഫ് ചാവക്കാട്, ലത്തീഫ് ബുറൈമി. മീഡിയ കൺവീനർ: വാപ്പു വല്ലപ്പുഴ.
പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പുതിയ പദ്ധതിക്കു രൂപംനൽകി പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ പിസിഎഫ് ഒമാൻ നാഷണൽ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. അൻസിൽ കവലയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് ഉദ്ഘാടനം ചെയ്തു. റസാക്ക് ചാലിശ്ശേരി സ്വാഗതവും ബഷീർ പാലച്ചിറ നന്ദിയും പറഞ്ഞു.