< Back
Oman
പി.സി.എഫ് സലാല ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
Oman

പി.സി.എഫ് സലാല ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

Web Desk
|
19 Nov 2022 11:41 PM IST

ഒമാന്റെ അമ്പത്തി രണ്ടാം ദേശീയ ദിനം പി.സി.എഫ് സലാല ആഘോഷിച്ചു. ടോപാസ് റെസ്റ്റോറന്റിൽ നടന്ന പരിപാടി ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സിലെ നൈഫ് ഹമദ് അമിർ ഫാദിൽ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. രാകേഷ് കുമാർ ജാ, ഡോ. കെ. സനാതനൻ, സി.വി സുദർശൻ, രമേഷ് കുമാർ കെ.കെ., സുനിൽ ബേബി, റിയാസ് കൊല്ലം എന്നിവർ ആശംസകൾ നേർന്നു.

ഇബ്രാഹിം വേളം സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു. യുസഫ് ,കബീർ അഹമ്മദ്, ബാപ്പു എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് ശേഷം സലാല സെന്ററിൽ ലഡു വിതരണവും നടത്തി.

Similar Posts