< Back
Oman

Oman
പി.സി.ഡബ്ല്യു.എഫ് സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
|15 Oct 2024 1:54 PM IST
ഓണപ്പൂക്കളം, ഓണസദ്യ, ഓണപ്പാട്ടുകൾ, വടംവലി മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു
സലാല: പൊന്നാനി താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടി നസീർ എടപ്പാൾ ഉദ്ഘാടനം ചെയ്തു. അരുൺകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഡോ:അബൂബക്കർ സിദ്ദീഖ്, പവിത്രൻ കാരായി,ഷബീർ കാലടി,സജീബ് ജലാൽ, ഡോ:നിഷ്താർ, സബീർ പി.ടി, ഡോ: പ്രശാന്ത്, സൽമ നസീർ എന്നിവർ സംബന്ധിച്ചു. ഓണപ്പൂക്കളം, ഓണസദ്യ, ഓണപ്പാട്ടുകൾ, വടംവലി മത്സരം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. ജൈസൽ എടപ്പാൾ സ്വാഗതം പറഞ്ഞു, മുഹമ്മദ് റാസ് നന്ദി പറഞ്ഞു.