< Back
Oman

Oman
ചെറിയ പെരുന്നാൾ ആഘോഷം കളറാക്കാം...; ഒമാനിൽ അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത
|21 Feb 2026 4:00 PM IST
റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും അവധി
മസ്കത്ത്: ഒമാനിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ നീണ്ട അവധിക്ക് സാധ്യത. റമദാൻ 29 മുതൽ ഷവ്വാൽ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും അവധി. മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഗോള ശാസ്ത്രമനുസരിച്ച് മാർച്ച് 20 വെള്ളിയാഴ്ചയാകും ശവ്വാൽ ഒന്ന്. ഒമാനിലെ നിയമപ്രകാരം, ഔദ്യോഗിക അവധിയുടെ ആദ്യദിനം വാരാന്ത്യ അവധി ദിനങ്ങളിൽ വരികയാണെങ്കിൽ അതിന് പകരമായി മറ്റൊരു ദിവസം കൂടി അവധി നൽകേണ്ടതുണ്ട്. ഇത് കണക്കിലെടുത്താണ് പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കുന്നത്.