< Back
Oman
Petroleum Development Oman Against Fraudulent Recruitment Agency
Oman

'നിയമനം ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം'; വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെ പെട്രോളിയം ഡവലപ്‌മെന്റ് ഒമാൻ

Web Desk
|
16 July 2024 3:08 PM IST

ഇൻഫോജോബ്സ് ഗൾഫ് എന്ന റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെയാണ് പി.ഡി.ഒ മുന്നറിയിപ്പ് നൽകിയത്

മസ്‌കത്ത്: കമ്പനിയിൽ ജോലി ഒഴിവുകൾ ഉണ്ടെന്ന് വ്യാജ പ്രചാരണം നടത്തുന്ന വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെ പ്രമുഖ എണ്ണ പര്യവേക്ഷണ-നിർമാണ കമ്പനിയായ പെട്രോളിയം ഡവലപ്‌മെന്റ് ഒമാൻ. ഇൻഫോജോബ്സ് ഗൾഫ് എന്ന റിക്രൂട്ട്മെന്റ് ഏജൻസിക്കെതിരെയാണ് പി.ഡി.ഒ മുന്നറിയിപ്പ് നൽകിയത്.

ഇത്തരം പരസ്യങ്ങൾ വാസ്തവിരുദ്ധവും കമ്പനിയുമായി യാതൊരു ബന്ധവുമില്ലാത്തതുമാണെന്നും പി.ഡി.ഒ എക്‌സിലടക്കം പങ്കുവെച്ച ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. പി.ഡി.ഒയിലെ എല്ലാ റിക്രൂട്ട്മെന്റുകളും ഔദ്യോഗിക ഓയിൽ ആൻഡ് ഗ്യാസ് ജോബ്സ് വെബ്സൈറ്റായ www.petrojobs.om വഴി മാത്രമാണ് നടക്കുന്നതെന്നും ആവർത്തിച്ചു.


അഴിമതിയിൽ നിന്ന് പൊതുജനത്തെ സംരക്ഷിക്കാനും പി.ഡി.ഒയിലെ തൊഴിൽ അവസരങ്ങൾ തേടുന്നവർ പരിശോധിച്ചുറപ്പിച്ചതും ഔദ്യോഗികവുമായ ചാനലുകളെ മാത്രം ആശ്രയിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ മുന്നറിയിപ്പ് നൽകിയത്.

Similar Posts