< Back
Oman
Pinarayi Vijayan becomes first Kerala CM to visit Oman in 26 years
Oman

പിണറായി വിജയൻ 26 വർഷത്തിനിടെ ഒമാൻ സന്ദർശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രി

Web Desk
|
18 Oct 2025 2:49 PM IST

പരേതനായ ഇ.കെ. നായനാർ 1999-ൽ രാജ്യത്ത് എത്തിയിരുന്നു

മസ്‌കത്ത്: പിണറായി വിജയൻ 26 വർഷത്തിനിടെ ഒമാൻ സന്ദർശിക്കുന്ന ആദ്യ കേരള മുഖ്യമന്ത്രി. പരേതനായ ഇ.കെ. നായനാർ 1999-ൽ രാജ്യത്ത് എത്തിയിരുന്നു. ഇത് കഴിഞ്ഞ് 26 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു കേരള മുഖ്യമന്ത്രി ഒമാനിൽ എത്തുന്നത്. കേരളവും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

ഒക്ടോബർ 23 മുതൽ 25 വരെയാണ് മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ മേഖലയിലെ പ്രവാസികളുമായും അദ്ദേഹം സംവദിക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദർശിക്കുന്നുണ്ട്. മസ്‌കത്തിൽ വെച്ച് മുഖ്യമന്ത്രി ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിക്ഷേപം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നീ രംഗങ്ങളിലെ സഹകരണത്തിനാണ് കൂടിക്കാഴ്ച.

സാംസ്‌കാരിക, സാമൂഹിക ഒത്തുചേരലായ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ മുഖ്യാതിഥിയാകും. ഇതാണ് സന്ദർശനത്തിലെ പ്രധാന പരിപാടി. ഒക്ടോബർ 25 ന് മുഖ്യമന്ത്രി സലാലയിലെ ഇത്തിഹാദ് മൈതാനിയിൽ ഒരുക്കുന്ന പ്രവാസോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തും. അര ദശലക്ഷത്തിലധികം മലയാളികളാണ് ഒമാനിലുള്ളത്.

Similar Posts