< Back
Oman

Oman
സലാലയിലെ ആദ്യകാല പ്രവാസി വ്യവസായി പി.കെ. ഉസ്മാൻ നിര്യാതനായി
|20 Sept 2024 1:56 PM IST
തലശ്ശേരി സൈദാർ പള്ളി സ്വദേശിയാണ്
സലാല: സലാലയിലെ ആദ്യകാല പ്രവാസിയും പ്രശസ്തമായ ഹസൻ ബിൻ താബിത് റെസ്റ്റോറന്റുകളുടെ (മുന ഹോട്ടൽ) ഉടമയുമായ പി.കെ ഉസ്മാൻ (78) നാട്ടിൽ നിര്യാതനായി. തലശ്ശേരി സൈദാർ പള്ളി സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.
ഭാര്യ ആയിശ, മക്കൾ സുഹാന, ഷഹീന, സുഹൈൽ (സലാല), ഡോ. ഷമീൽ (സൗദി). ഖബറടക്കം സൈദാർ പള്ളി ഖബറിസ്ഥാനിൽ നടക്കും.