< Back
Oman

Oman
പൊന്നാനി ഒർഗനൈസേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു
|13 Dec 2023 10:06 PM IST
പൊന്നാനി ഒർഗനൈസേഷൻ ഓഫ് സലാല ( പോസ്) കുടുംബ സംഗമം സംഘടിപ്പിച്ചു. ദാരീസിലെ സ്വകാര്യ ഫാം ഹൗസിൽ നടന്ന സംഗമത്തിൽ പൊന്നാനി താലൂക്കിലെ നിരവധി കുടുംബങ്ങൾ സംബന്ധിച്ചു.
പൊതു പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ താഴത്ത് വൈസ് പ്രസിഡന്റ് ജാഫർ ജാഫി എന്നിവർ സംബന്ധിച്ചു.
വിവിധ കലാ കായിക മത്സരവും ദുബൈയിൽ നിന്നെത്തിയ ആദിൽ അറക്കലിന്റെ നേത്യത്വത്തിൽ സംഗീത വിരുന്നും നടന്നു. അഷറഫ്, അരുൺ ബാലൻ, മുസ്തഫ, അജിത് കുമാർ എന്നിവർ നേത്യത്വം നൽകി.