< Back
Oman

Oman
പ്രഭാകരന്റെ മൃതദേഹം സലാലയിൽ സംസ്‌കരിച്ചു
|27 Feb 2023 5:09 PM IST
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരാണ് സംസ്‌കരണം പൂർത്തിയാക്കിയത്
താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം പുനലൂർ മഞ്ഞമങ്കാല സ്വദേശി ചാരുവിള തഴത്തിൽ വീട്ടിൽ പ്രഭാകരന്റെ മൃതദേഹം സലാലയിൽ സംസ്‌കരിച്ചു. ഖിംജിയുടെ അധീനതയിലുള്ള റെയ്‌സൂത്തിലെ ശ്മശാനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. കോൺസുലാർ ഏജന്റ് ഡോ. സനാതനനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐ.ഒ.സി) പ്രവർത്തകരും ചേർന്നാണ് നടപടികൾ പൂർത്തിയാക്കിയത്.
പ്രഭാകരൻ മരിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് മരണവിവരം പുറത്തറിഞ്ഞത്. ഇദ്ദേഹത്തിന് ഭാര്യയും മക്കളുമില്ല. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പ്രഭാകരൻ നാട്ടിൽ പോയിട്ടില്ല. എന്നാൽ താമസ രേഖകൾ കൈവശം ഉണ്ടായിരുന്നതും സ്‌പോണസറുടെ സഹകരണവുമാണ് നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതെന്ന് ഡോ. സനാതനൻ പറഞ്ഞു. സംസ്‌കരണത്തിന് ഐ.ഒ.സി ഭാരവാഹികൾ നേതൃത്വം നൽകി.