< Back
Oman
prabodhanam Weekly campaign begins in Salalah
Oman

സലാലയിൽ പ്രബോധനം വാരിക കാമ്പയിന് തുടക്കമായി

Web Desk
|
18 Aug 2025 2:48 PM IST

സലാല: പ്രബോധനം വാരിക കാമ്പയിന് സലാലയിൽ തുടക്കമായി. രണ്ട് വർഷത്തേക്ക് ഓൺലൈൻ ആപ്ലിക്കേഷൻ സബ്സ്‌ക്രിപ്ഷൻ ചേർന്ന് അബൂ തഹ്നൂൻ എം.ഡി ഒ. അബ്ദുൽ ഗഫൂറാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി വരി ചേർത്തു.

ചടങ്ങിൽ കാമ്പയിൻ കൺവീനർ കെ.ജെ സമീർ, ജെ. സാബുഖാൻ, ജി. സലിംസേട്ട്, കെ.പി അർഷദ് എന്നിവരും സംബന്ധിച്ചു. പ്രബോധനം വാരികയുടെ ഓൺലൈൻ ആപ്ലിക്കേഷൻ സബ്സ്‌ക്രൈബ് ചെയ്യുന്നതിന് രണ്ട് വർഷത്തേക്ക് 4.500 റിയാലാണ് നിരക്ക്. നാട്ടിലേക്ക് പ്രിന്റ് കോപ്പി ഒരു വർഷത്തേക്ക് മൂന്നു റിയാലുമാണ്. ആറ് മാസത്തേക്ക് 1.600 റിയാലാണ്. കാമ്പയിൻ വിവരങ്ങൾ ഓൺലൈൻ മീറ്റിങ്ങിൽ സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട് വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്. 99085575

Similar Posts